English| മലയാളം

ചരിത്രം

മുനിസിപ്പാലിറ്റി രൂപീകരിച്ച തിയതി/വര്‍ഷം:  1958 ഒക്ടോബര്‍ 1

 

പ്രാക് ചരിത്രം
കോലത്തു നാടിന്റെ തെക്കന്‍ പ്രദേശങ്ങളുടെ ഭരണാധികാരിയായ തെക്കുംകൂറിന്റെ ആസ്ഥാനം ആയിരുന്ന പുതുപ്പട്ടണം ആണ് വടകരയിലെ ഇന്നത്തെ പുതുപ്പണം.

 

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
കേളു ഏട്ടന്‍, പി.പി.ശങ്കരന്‍, പി.ആര്‍.നമ്പ്യാര്‍, എം.കുമാരന്‍, മണപ്പുറത്ത് അബുബക്കര്‍, ഏ.ചാത്തു മാസ്റ്റര്‍, കെ.പൈതല്‍, എ. ചാത്തുക്കുറുപ്പ് മാസ്റ്റര്‍, സി.വി. ചാത്തുമാസ്റ്റര്‍, പൈതല്‍ വാഴില്‍ ചന്തു, തയ്യുള്ളതില്‍ ചാത്തു മാര്‍ക്സ്, കണ്ണന്‍ നമ്പ്യാര്‍, എം.കൃഷ്ണന്‍ എന്നിവര്‍ എടുത്തു പറയേണ്ട സ്വാതന്ത്ര്യസമര സേനാനികളാണ്.

 

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍
1938 ല്‍ രൂപീകരിച്ച ഐക്യ തൊഴിലാളി യൂണിയന്‍ കേരളത്തിലെ ആദ്യകാല തൊഴിലാളി സംഘടനകളിലൊന്നാണ്. 1884-ല്‍ സ്ഥാപിക്കപ്പെട്ട ബി.ഇ.എം. സ്കൂള്‍ വടകരയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായി പരിഗണിക്കപ്പെടുന്നു. 1937-ല്‍ പഴയ കുറുമ്പ്രനാട് താലൂക്കില്‍ രജിസ്റ്റര്‍ ചെയ്ത നെയ്ത്തു തൊഴിലാളി സഹകരണ സംഘമാണ് ഈ പ്രദേശത്തെ ആദ്യത്തെ സ്ഥാപനം.

 

വാണിജ്യ-ഗതാഗത പ്രാധാന്യം
ഷൊര്‍ണ്ണൂര്‍ മംഗലാപുരം റെയില്‍പാതയും 17-ാം നമ്പര്‍ ദേശീയപാതയും ഈ മുനിസിപ്പാലിറ്റിയിലൂടെ കടന്നുപോകുന്നു. വടകര പ്രദേശത്തെ ഏറ്റവും പ്രശസ്തമായ ആഴ്ചചന്തയായിരുന്നു ചൊവ്വാഴ്ച ചന്ത.

 

പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍
1958 ഒക്ടോബര്‍ 1 ന് നടക്കുതാഴയും പുതുപ്പണവും കൂട്ടിചേര്‍ത്തുകൊണ്ട് വടകര മുനിസിപ്പാലിറ്റി രൂപീകൃതമായി. തലശ്ശേരി മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന അഡ്വ.എ.വി.കെ. നായര്‍ ഉദ്ഘാടനം ചെയ്ത് 4 കൊല്ലത്തിനു ശേഷം 1962 ഒക്ടോബര്‍ 1 നാണ് പുതിയ തെരഞ്ഞെടുക്കപ്പെട്ട കൌണ്‍സില്‍ നിലവില്‍ വന്നത്. കോണ്‍ഗ്രസ്സില്‍ ചെയര്‍മാനായി ഡോ. പി.പി.ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു.