English| മലയാളം

വിവരണം

വില്ലേജ്                           : വടകര, നടക്കുതാഴ
താലൂക്ക്                           : വടകര
അസംബ്ലി മണ്ഡലം          : വടകര
പാര്‍ലമെന്റ് മണ്ഡലം        : വടകര

 

അതിരുകള്‍
പടിഞ്ഞാറ്: അറബിക്കടല്‍, കിഴക്ക്: വില്യാപ്പള്ളി പഞ്ചായത്ത്, തെക്ക്: പയ്യോളി, മണിയൂര്‍ പഞ്ചായത്തുകള്‍, വടക്ക്: ചോറോട് പഞ്ചായത്ത്.
 
ഭൂപ്രകൃതി
കടല്‍തീരത്തു നിന്നും കിഴക്കോട്ട് പോകുന്തോറും ക്രമേണ ഉയര്‍ന്ന് 46.54 മീറ്റര്‍ വരെ ഉയരത്തില്‍ കിടക്കുന്ന പ്രദേശങ്ങളും വടകരയിലുണ്ട്. പൂഴികലര്‍ന്ന മണ്ണ്, ചെങ്കല്ല്, കളിമണ്ണ്, ചുവന്ന മണ്ണ് എന്നിങ്ങനെ വിവിധ മണ്‍തരങ്ങള്‍ കാണപ്പെടുന്നു.

 

ആരാധനാലയങ്ങള്‍ ‍‍/ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
തച്ചോളി മാണിക്കോത്തെ വെള്ളാട്ടും ബാണോത്തമ്പലത്തിലെ ചാമുണ്ഡേശ്വരിയുടെ തിറയും, പുതുപണം ഭജനമഠം, കോട്ടക്കുളങ്ങര ക്ഷേത്രം, സിദ്ധാന്തപുരം ക്ഷേത്രം എന്നിവയാണ് പ്രധാന ഹൈന്ദവആരാധനാലയങ്ങള്‍. പുറങ്കരയുള്ള വിഗലിക്കരവിട പള്ളി, താഴെ അങ്ങാടിയിലുള്ള ജമാ അത്ത് പള്ളി എന്നിവയാണ് പ്രധാന മുസ്ലീം ആരാധനാലയങ്ങള്‍.