English| മലയാളം

ആമുഖം

   വടക്കന്‍ കേരളത്തിലെ, കോഴിക്കോട് ജില്ലയില്‍ ഉള്‍ പ്പെട്ട ഒരു പ്രദേശമാണ് വടകര. ഇംഗ്ലീഷില്‍ ബഡഗര എന്നും എഴുതാറുണ്ട്. കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടണമാണ് വടകര. കോഴിക്കോട് നഗരത്തിന് വടക്ക് കോഴിക്കോടിനും മാഹിക്കും ഇടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഭൂപ്രകൃതിയാല്‍ ചുറ്റപ്പെട്ട വടകര ഒരു തീരദേശമാണ്. കേരളത്തിന്റെ പുരാണങ്ങളില്‍ കടത്തനാട് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഈ പ്രദേശമാണ്. ചരിത്ര പ്രസിദ്ധമായ ലോകനാര്‍കാവ് ക്ഷേത്രം ഇവിടെയാണ്.

 

   1958 ഒക്ടോബര്‍ 1 ന് നടക്കുതാഴയും പുതുപ്പണവും കൂട്ടിചേര്‍ത്തുകൊണ്ട് വടകര മുനിസിപ്പാലിറ്റി രൂപീകൃതമായി. തലശ്ശേരി മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന അഡ്വ.എ.വി.കെ. നായര്‍ ഉദ്ഘാടനം ചെയ്ത് 4 കൊല്ലത്തിനു ശേഷം 1962 ഒക്ടോബര്‍ 1 നാണ് പുതിയ തെരഞ്ഞെടുക്കപ്പെട്ട കൌണ്‍സില്‍ നിലവില്‍ വന്നത്. കോണ്‍ഗ്രസ്സില്‍ ചെയര്‍മാനായി ഡോ. പി.പി.ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു.

 

പൊതുവിവരങ്ങള്‍

ജില്ല                                             :  കോഴിക്കോട് 
വിസ്തീര്‍ണ്ണം                                    :  23.33 ച.കി.മീ
കോഡ്                                         :  M110100  
വാര്‍ഡുകളുടെ എണ്ണം                        : 47  
ജനസംഖ്യ                                      : 68970
പുരുഷന്മാര്‍‍                                    : 32923
സ്ത്രീകള്‍‍                                         : 36047
ജനസാന്ദ്രത                                   : 3396
സ്ത്രീ : പുരുഷ അനുപാതം                    :1036
മൊത്തം സാക്ഷരത                         : 91.42
സാക്ഷരത (പുരുഷന്മാര്‍ )                  : 95.56
സാക്ഷരത (സ്ത്രീകള്‍ )                       : 87.48
Source : Census data 2001