
വടക്കന്‍ കേരളത്തിലെ, കോഴിക്കോട് ജില്ലയില്‍ ഉള് പ്പെട്ട ഒരു പ്രദേശമാണ് വടകര. ഇംഗ്ലീഷില്‍ ബഡഗര എന്നും എഴുതാറുണ്ട്. കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടണമാണ് വടകര. കോഴിക്കോട് നഗരത്തിന് വടക്ക് കോഴിക്കോടിനും മാഹിക്കും ഇടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഭൂപ്രകൃതിയാല്‍ ചുറ്റപ്പെട്ട വടകര ഒരു തീരദേശമാണ്. കേരളത്തിന്റെ പുരാണങ്ങളില്‍ കടത്തനാട് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഈ പ്രദേശമാണ്. ചരിത്ര പ്രസിദ്ധമായ ലോകനാര്‍കാവ് ക്ഷേത്രം ഇവിടെയാണ്.